Theme Song

ആണ്ടുപിറപ്പൊലി
                                        അയ്യപ്പപ്പണിക്കർ
എല്ലാർക്കുമെല്ലാർക്കും നന്മ വരട്ടെ
ഉള്ളോർക്കുമില്ലാർക്കും പൊലിമ വരട്ടെ
ആണിനും പെണ്ണിനും നന്മ വരട്ടെ 
ആഴിക്കുമൂഴിക്കും പൊലിമ വരട്ടെ

പൊലിയേ പൊലിപൊലിയേ പൊലി 
പൊലിയേ പൊലി പൊലിയേ
പൊലിയേ പൊലിപൊലിയേ പൊലി
പൊലിയേ പൊലി പൊലിയേ

നാടിനും നാട്ടാർക്കും നന്മ വരട്ടെ 
കാടിനും കാടർക്കും പൊലിമ വരട്ടെ
ചെറിയോർക്കും വലിയോർക്കും നന്മ വരട്ടെ 
മറുനാട്ടിൽക്കഴിവോർക്കും പൊലിമ വരട്ടെ
പൊലിമ വരട്ടെ …  
                                   (പൊലിയേ പൊലിപൊലിയേ)
ആടിനും മാടിനും നന്മ വരട്ടെ 
കുയിലിനും കുരുവിക്കും പൊലിമ വരട്ടെ 
ഞങ്ങൾക്കും നിങ്ങൾക്കും നന്മ വരട്ടെ 
നമ്മൾക്കെല്ലാവർക്കും പൊലിമ വരട്ടെ 
പൊലിമ വരട്ടെ ...
                                    (പൊലിയേ പൊലിപൊലിയേ)

 

 

 

 

 

 

 

 

 

 

 

 

 

 

 

Life changing videos

Today's Virtual Camp

Error: Cannot create object